സ്ത്രീക്കു തുല്യപദവി കൂടി വേണം..!  നോ​ട്ടം​കൊ​ണ്ടും വാ​ക്കു​കൊ​ണ്ടും പ്ര​വൃ​ത്തി​കൊ​ണ്ടും സ്ത്രീ ​ക​ൾ അ​പ​മാ​നി​ക്ക​പ്പെ​ടുന്നുവെന്ന് വനിതാ കമ്മീഷൻ

ചാ​വ​ക്കാ​ട്: സാ​ന്പ​ത്തി​ക സ്രോ​ത​സു​ക​ൾ നേ​ടി​യ​തു​കൊ​ണ്ട് മാ​ത്രം സ്ത്രീ ​ശാ​ക്തീ​ക​ര​ണ​മാ​വി​ല്ല. പ​ദ​വി​കൂ​ടി സ്ത്രീ​ക്കു ല​ഭി​ക്ക​ണ​മെ​ന്നു വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​സി. ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു. ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ 2.40 കോ​ടി രൂ​പ ചെ​ല​വി​ൽ മു​തു​വ​ട്ടൂ​ർ സെ​ന്‍റ​റി​ൽ നി​ർ​മി​ക്കു​ന്ന വ​നി​താ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ​യും സ്ത്രീ​വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന്‍റെ​യും ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

നോ​ട്ടം​കൊ​ണ്ടും വാ​ക്കു​കൊ​ണ്ടും പ്ര​വൃ​ത്തി​കൊ​ണ്ടും സ്ത്രീ ​ക​ൾ അ​പ​മാ​നി​ക്ക​പ്പെ​ടു​ക​യാ​ണ്. സ്ത്രീ​യെ ലൈം​ഗി​ക വ​സ്തു​വാ​യാ​ണു കാ​ണു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ക്ബ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വൈ​സ് ചെ​യ​ർ​മാ​ൻ മ​ഞ്ജു​ഷ സു​രേ​ഷ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ശാ​ന്ത സു​ബ്ര​ഹ്മ​ണ്യ​ൻ, ബേ​ബി ഫ്രാ​ൻ​സി​സ്, ജോ​യ്സി ആ​ന്‍റ​ണി, പ്രീ​ജ ദേ​വ​ദാ​സ്, സു​ബൈ​ദ ഗ​ഫൂ​ർ, എ​ൻ​ജി​നീ​യ​ർ എ.​എം. സ​തീ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​ടി.​എ​ൻ. സി​നി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തൃ​ശൂ​ർ നി​ർ​മി​തി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.

Related posts