തലയോലപ്പറന്പ്: കളഞ്ഞുകിട്ടിയ താലിമാല പോലീസിൽ ഏൽപ്പിച്ച് വനിതാ കണ്ടക്ടർ മാതൃക കാട്ടി. തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ കരുനാഗപ്പള്ളി സ്വദേശിനിയായ ബിന്ദു ജയപ്രകാശാണു മാതൃക കാട്ടിയത്. വൈക്കം കിളിയാറ്റുനട വെമ്മൂട്ടിൽ പ്രിയയുടെ മാലയാണ് നഷ്ടപ്പെട്ടത്.
ഇന്നലെ രാവിലെ 10ന് ആലപ്പുഴയിൽനിന്നു കട്ടപ്പനയ്ക്കുള്ള ബസിൽ കയറി വൈക്കത്തിറങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം പ്രിയ അറിയുന്നത്. തുടർന്ന് വൈക്കം പോലീസിൽ വിവരമറിയിച്ചു.
ഈ സമയം കളഞ്ഞു കിട്ടിയ മാലയുമായി വനിതാ കണ്ടക്ടർ തലയോലപ്പറന്പ് പോലീസ് സറ്റേഷനിലെത്തി. തുടർന്ന് തലയോലപ്പറന്പ് പോലീസ് സ്റ്റേഷനിലെത്തിയ ഇവർക്ക് എഎസ്ഐ പി.എ. ലത്തീഫ് മാല മടക്കി നൽകി.