മുംബൈ: കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ വനിത ട്വന്റി-20 ചലഞ്ച് ഉപേക്ഷിക്കേണ്ടിവരുമെന്ന് ബിസിസിഐ വൃത്തങ്ങൾ. ഐപിഎൽ പ്ലേഓഫ് ഘട്ടത്തിലാണ് മൂന്ന് വനിത ടീമുകളുടെ മത്സരം നടക്കുന്നത്.
അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഇനിയും എടുത്തിട്ടില്ലെന്നും ബിസിസിഐ വ്യത്തങ്ങൾ പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ ടൂർണമെന്റിന് സാധ്യതയില്ല. കോവിഡ് രണ്ടാം തരംഗം കാര്യങ്ങൾ വളരെ പ്രയാസകരമാക്കി.
പല രാജ്യങ്ങൾ വിമാനങ്ങൾ റദ്ദാക്കിയതുമൂലം വിദേശ താരങ്ങളെ ഉൾപ്പെടുത്താൻ പ്രയാസമാണ്. അതിനാൽ ഈ സീസൺ ഒഴിവാക്കാനും അടുത്ത സീസണിൽ മത്സരങ്ങൾ സംഘടിപ്പിക്കാനുമാണ് പദ്ധതിയെന്നും ബിസിസിഐ ഉദ്യോഗസ്ഥർ വിശദീകരിച്ചു.