ഗയാന: ഐസിസി വനിത ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് അയർലൻഡിനെതിരേ. ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ടു മത്സരവും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
ആദ്യ രണ്ടു മത്സരത്തിലും ഇന്ത്യ അനായാസം ജയം നേടിയിരുന്നു. അയര്ലന്ഡാണെങ്കില് ആദ്യ രണ്ടു മത്സരത്തിലും തോറ്റു. ഇന്ന് മത്സരം നടക്കുന്ന പ്രൊവിഡന്‍സിലാണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ സെഞ്ചുറിയുമായി തകര്‍ത്തുകളിച്ചത്.
മിതാലി രാജ്, ഹര്‍മന്‍പ്രീത്, ജെമിമ റോഡ്രിഗസ് എന്നിവര്‍ക്കൊപ്പം സ്മൃതി മന്ദാന, വേദ കൃഷ്ണമൂര്‍ത്തി എന്നിവരും ഫോമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.