വ​നി​താ ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം

WORLD-CUP-CRICKETഡെ​ർ​ബി: വ​നി​താ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം. ശ്രീ​ല​ങ്ക​യെ ഇ​ന്ത്യ 16 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 232 ര​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ശ്രീ​ല​ങ്ക 216 റ​ൺ​സി​ന് പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. സ്കോ​ർ: ഇ​ന്ത്യ- 232/8 (50 ov), ശ്രീ​ല​ങ്ക- 216/7 (50.0 ov).

ജ​യ​ത്തോ​ടെ ഇ​ന്ത്യ സെ​മി​ഫൈ​ന​ലി​ലേ​ക്ക് ഒ​രു​പ​ടി​കൂ​ടി അ​ടു​ത്തു. വ​നി​താ ക്രി​ക്ക​റ്റി​ൽ ശ്രീ​ല​ങ്ക​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന ച​രി​ത്രം തി​രു​ത്താ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ക്കാ​രെ ഇ​ന്ത്യ​ൻ പെ​ൺ​കു​ട്ടി​ക​ൾ അ​നു​വ​ദി​ച്ചി​ല്ല. പ​ത്തോ​വ​റി​ൽ 23 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ര​ണ്ടു മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ പി​ഴു​ത പൂ​നം യാ​ദ​വാ​ണ് ശ്രീ​ല​ങ്ക​യെ വ​രി​ഞ്ഞു​മു​റു​ക്കി ഇ​ന്ത്യ​ക്ക് വി​ജ​യ​മൊ​രു​ക്കി​യ​ത്. ഓ​പ്പ​ണ​ർ നി​പു​നി ഹ​ൻ​സി​ക (29), ല​ങ്ക​യു​ടെ അ​പ​ക​ട​കാ​രി​യാ​യ ച​മാ​രി അ​ട്ട​പ്പ​ട്ടു (25) എ​ന്നി​വ​രെ​യാ​ണ് പൂ​നം മ​ട​ക്കി​യ​യ​ച്ച​ത്. ജു​ലാ​ൻ ഗോ​സാ​മി​യും ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.

നേ​ര​ത്തെ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​യു​ടെ തു​ട​ക്കം മോ​ശ​മാ​യി​രു​ന്നു. വി​ശ്വ​സ്ത ഓ​പ്പ​ണ​ർ​മാ​ർ പു​നം റൗ​ത്തും (16), സ്മൃ​തി മ​ന്ദാ​ന​യും (8) വേ​ഗം മ​ട​ങ്ങി. ഇ​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യ ഇ​ന്ത്യ​യെ ക്യാ​പ്റ്റ​ൻ മി​ഥാ​ലി രാ​ജി​ന്‍റെ​യും (53) ദീ​പ്തി ശ​ർ​മ​യു​ടേ​യും (78) അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. ര​ണ്ടി​ന് 38 എ​ന്ന നി​ല‍​യി​ൽ​നി​ന്ന് ഇ​ന്ത്യ​യെ മൂ​ന്നി​ന് 156 ൽ ​എ​ത്തി​ച്ചാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്ക് പി​ന്നാ​ലെ​യെ​ത്തി​യ വാ​ല​റ്റ​ത്തി​ന് കാ​ര്യ​മാ​യ സ്കോ​റിം​ഗ് സാ​ധ്യ​മാ​യി​ല്ല. ഇ​തോ​ടെ ഇ​ന്ത്യ 232 ലേ​ക്ക് ഒ​തു​ങ്ങി.

ഇ​ന്ത്യ​ൻ സ്കോ​റി​നെ പി​ന്തു​ട​ർ​ന്ന ല​ങ്ക​ൻ നി​ര​യി​ൽ ദി​ലാ​നി മ​നോ​ദാ​ര (61) അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി പൊ​രു​തി​യെ​ങ്കി​ലും മ​റ്റു​ള്ള​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കാ​നാ​യി​ല്ല. ദി​ലാ​നി​യെ​ക്കൂ​ടാ​തെ 37 റ​ൺ​സെ​ടു​ത്ത ശ​ശി​ക ശ്രീ​വ​ർ​ധ​നെ മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് ന​ട​ത്തി​യ​ത്.

Related posts