കരിവളയിട്ട കൈകളിൽ വേണാട് എക്സ്പ്രസ് പായും; സ​ർ​വ നി​യ​ന്ത്ര​ണ​വും സ്ത്രീ​ക​ൾ​ക്ക്; വ​നി​താ​ദി​ന​ത്തി​ൽ ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ വ​നി​ത​ക​ൾ

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കേ​ര​ള​ത്തി​ൽ ഒ​രു ട്രെ​യി​ൻ പൂ​ർ​ണ​മാ​യും വ​നി​ത​ക​ൾ ഓ​ടി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ. എ​ട്ടി​നു രാ​വി​ലെ 10.15ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്നും പു​റ​പ്പെ​ടു​ന്ന വേ​ണാ​ട് എ​ക്സ്പ്ര​സാ​ണ് വ​നി​ത​ക​ൾ ഓ​ടി​ക്കു​ന്ന​ത്.

ലോ​ക്കോ പൈ​ല​റ്റ്, അ​സി. ലോ​ക്കോ പൈ​ല​റ്റ്, പോ​യി​ന്‍റ്സ്മെ​ൻ, ഗേ​റ്റ് കീ​പ്പ​ർ, ട്രാ​ക്ക് വി​മ​ൻ എ​ന്നി​വ​രെ​ല്ലാ​വ​രും വ​നി​ത​ക​ളാ​യി​രി​ക്കും. ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഓ​ഫീ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ, സി​ഗ്ന​ൽ, കാ​രേ​ജ്, വാ​ഗ​ണ്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ക വ​നി​ത​ക​ളാ​ണ്.

മാ​ത്ര​മ​ല്ല റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സി​ലെ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​രാ​യി​ക്കും സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്. സ​തേ​ണ്‍ റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​ര​മാ​ണ് ഈ ​ദൗ​ത്യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ഷൊ​ർ​ണൂ​റി​ലേ​ക്ക് പോ​കു​ന്ന 16302 ന​ന്പ​ർ വേ​ണാ​ട് എ​ക്സ്പ്ര​സാ​ണ് എ​റ​ണാ​കു​ളം മു​ത​ൽ വ​നി​ത​ക​ൾ സ​ർ​വ നി​യ​ന്ത്ര​ണ​വും ഏ​റ്റെ​ടു​ക്കു​ന്ന​ത്. രാ​വി​ലെ 10.15ന് ​എ​റ​ണാ​കു​ളം സൗ​ത്തി​ൽ​നി​ന്നും പു​റ​പ്പെ​ടു​ന്ന ട്ര​യി​നി​ലെ വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക് റെ​യി​ൽ​വേ സ്വീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ടി.​പി. ഗൊ​റോ​ത്തി ഈ ​ട്രെ​യി​നി​ന്‍റെ ലോ​ക്കോ പൈ​ല​റ്റും വി​ദ്യാ​ദാ​സ് അ​സി​സ്റ്റ​ന്‍റ് ലോ​ക്കോ പൈ​ല​റ്റു​മാ​യി​രി​ക്കും. ഗാ​ർ​ഡാ​യി എം. ​ഷീ​ജ, ടി​ടി​ഇ ആ​യി ഗീ​താ​കു​മാ​രി, പ്ലാ​റ്റ്ഫോം എ​സ്എം ആ​യി ദി​വ്യ, ക്യാ​ബി​ൻ എ​സ്എം ആ​യി നീ​തു, പോ​യി​ൻ​റ്സ്മെ​ൻ ആ​യി പ്ര​സീ​ദ, ര​ജ​നി, മെ​ക്കാ​നി​ക്ക​ൽ സ്റ്റാ​ഫ് ആ​യി സി​ന്ധു വി​ശ്വ​നാ​ഥ​ൻ, വി.​ആ​ർ. വീ​ണ, എ.​കെ. ജ​യ​ല​ക്ഷ്മി, സൂ​ര്യ ക​മ​ലാ​സ​ന​ൻ, ടി.​കെ. വി​നീ​ത, ശാ​ലി​നി രാ​ജു, അ​ർ​ച്ച​ന എ​ന്നി​വ​രും ഈ ​ട്രെ​യി​നി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കും.

Related posts

Leave a Comment