കൽപ്പറ്റ: വനിതാ ഡോക്ടർ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വൈത്തിരി താലൂക്ക് ആശുപത്രി ഒപിയിൽ അക്രമാസക്തനായ രോഗിക്കെതിരേ വൈത്തിരി പോലീസ് കേസെടുത്തു.
ലക്കിടി പൊക്കൻമൂല വേലായുധനെതിരേ(57)യാണ് കേസ്. ഇയാൾ ഒളിവിലാണെന്നു പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വേലായുധൻ ആശുപത്രിയിലെത്തിയത്.
ഇയാൾ ബഹളംവച്ചതോടെ പരിഭ്രാന്തരായ മറ്റു രോഗികൾ ഇറങ്ങിയോടി. ഒപിയിൽ പരിശോധന മുടങ്ങി. വേലായുധനെ അനുനയിപ്പിച്ച് പുറത്തിറക്കാൻ ജീവനക്കാർ നടത്തിയ ശ്രമം വിജയിച്ചില്ല.
ഒച്ചപ്പാടിനൊടുവിൽ ഒപിയിൽനിന്നു പോയ ഇയാൾ വൈകുന്നേരം ഭാര്യയെയും കൂട്ടി വനിതാ ഡോക്ടറെ കാണാൻ ആശുപത്രിയിൽ തിരിച്ചെത്തിയതായി ജീവനക്കാർ പറഞ്ഞു.