വ​നി​താ ലോ​ക​ക​പ്പ്: ജ​ർ​മ​നി ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി പ്രീ​ക്വാ​ർ​ട്ട​റി​ൽ

പാ​രീ​സ്: വ​നി​താ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ൽ ജ​ർ​മ​നി​ക്ക് വ​മ്പ​ൻ ജ​യം. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. ഇ​തോ​ടെ ജ​ർ​മ​നി ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. തോ​ൽ​വി​യോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്നും പു​റ​ത്താ​യി.

ഗ്രൂ​പ്പ് ബി​യി​ല്‍​നി​ന്നു ജ​ർ​മ​നി​യും സ്പെ​യി​നും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്നു. സ്പെ​യി​ൻ ആ​ദ്യ​മാ​യാ​ണ് വ​നി​താ ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് ഘ​ട്ടം ക​ട​ന്നു മു​ന്നേ​റു​ന്ന​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ചൈ​ന​യു​മാ​യി സ്പെ​യി​ൻ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞി​രു​ന്നു.

Related posts