ലണ്ടൻ: 14-ാമത് വനിതാ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം. ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ, ജർമനി, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകൾ ഇന്ന് ഇറങ്ങും. ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരേ ആദ്യ മത്സരത്തിനിറങ്ങും. അമേരിക്ക, അയർലൻഡ് എന്നിവയാണ് പൂൾ ബിയിൽ ഇന്ത്യക്കൊപ്പമുള്ള മറ്റു ടീമുകൾ.
അയർലൻഡ് മാത്രമാണ് ലോക റാങ്കിംഗിൽ ഇന്ത്യക്കു താഴെയുള്ളത്. ഇംഗ്ലണ്ട് ലോക രണ്ടാം റാങ്കിലും അമേരിക്ക ഏഴാം സ്ഥാനത്തുമാണ്. ഇന്ത്യ പത്താം സ്ഥാനത്താണിപ്പോൾ. അതുകൊണ്ടുതന്നെ റാണി രാംപാൽ നയിക്കുന്ന ഇന്ത്യക്ക് പൂൾ ഘട്ടം കടക്കാൻ കടുത്ത പോരാട്ടം കാഴ്ചവയ്ക്കേണ്ടിവരും.
നിലവിലെ ചാന്പ്യന്മാരും ലോക ഒന്നാം നന്പർ ടീമുമായ ഹോളണ്ട്, ദക്ഷിണകൊറിയ, ഇറ്റലി, ചൈന എന്നിവയാണ് പൂൾ എയിലുള്ളത്. ഇന്ത്യൻ വനിതാ ടീം ലോകകപ്പിൽ പങ്കെടുക്കുന്നത് ഇത് ഏഴാം തവണയാണ്. 1974ൽ നാലാം സ്ഥാനത്ത് എത്തിയതാണ് ഇന്ത്യയുടെ മികച്ച പ്രകടനം.