കകാമിഗഹാര: ഏഷ്യാ കപ്പ് വനിതാ ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ. സെമി ഫൈനലിൽ ആതിഥേയരും നിലവിലെ ചാന്പ്യ·ാരുമായ ജപ്പാനെ 4-2ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഫൈലിൽ ചൈനയാണ് ഇന്ത്യയുടെ എതിരാളികൾ. ഞായറാഴ്ചയാണ് ഫൈനൽ. ഇരുടീമും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 4-1ന് ജയിച്ചിരുന്നു.
ജപ്പാനെതിരേ ഇന്ത്യക്കു വേണ്ടി ഗുർജിത് കൗർ (7, 9) ഇരട്ട ഗോൾ നേടിയപ്പോൽ നവജോത് കൗർ (9), ലാൽറെംസൈമി (38) എന്നിവർ ഓരോ ഗോൾ വീതം നേടി. ജപ്പാനുവേണ്ടി ഷിഹോ സുജി (17), യുയി ഇഷിബാഷി (28) എന്നിവർ സ്കോർ ചെയ്തു. ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാർട്ടറിലേക്കു മാർച്ചു ചെയ്തത്.
നാലാം തവണയാണ് ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. 2004ൽ ചാന്പ്യ·ാരായപ്പോൾ 1999ലും 2009ലും റണ്ണേഴ്സ് അപ്പായി. ഫൈനലിലെ വിജയികൾ അടുത്ത വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിനു യോഗ്യത നേടും.