ടോക്കിയോ: ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് നിരാശ. വെങ്കല മെഡൽ പോരാട്ടത്തിൽ ഗ്രേറ്റ് ബ്രിട്ടനോട് ഇന്ത്യ പൊരുതി തോറ്റു. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്.
ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോളടിച്ച് തിരിച്ചുവന്നതിന് ഒടുവിലാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി സമ്മതിച്ചത്.
രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കം തന്നെ ഇരട്ട ഗോളുകളുമായി ബ്രിട്ടന് മുന്നിലെത്തി. എന്നാല്‍ ഗുര്‍ജിത് കൗര്‍ നേടിയ ഇരട്ടഗോളിലൂടെ ഇന്ത്യ ഒപ്പമെത്തി. വന്ദന കത്താരിയയിലൂടെ മൂന്നാം ഗോളും നേടി ഇന്ത്യ മുന്നിലെത്തി.
എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടന് 3-3ന് സമനില പിടിച്ചതോടെ അവസാന ക്വാര്‍ട്ടര്‍ നിര്‍ണായകമായി. 48-ാം മിനിറ്റിൽ ഗ്രേസിലൂടെ ബ്രിട്ടൻ മുന്നിലെത്തി. ഒപ്പമെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഫലം കാണാതിരുന്നതോടെ മെഡലില്ലാതെ ഇന്ത്യയുടെ മടക്കം.