ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന് പു​തി​യ ജ​ഴ്‌​സി

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ വ​​​നി​​​താ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ന്‍റെ അ​​​ഡി​​​ഡാ​​​സ് ഡി​​​സൈ​​​ന്‍ ചെ​​​യ്ത ജ​​​ഴ്‌​​​സി പു​​റ​​ത്തി​​റ​​ക്കി. ബി​​​സി​​​സി​​​ഐ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍, വ​​​നി​​​താ ക്രി​​​ക്ക​​​റ്റ് ടീം ​​​ക്യാ​​​പ്റ്റ​​​ന്‍ ഹ​​​ര്‍​മ​​​ന്‍​പ്രീ​​​ത് കൗ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ മും​​​ബൈ​​​യി​​​ലെ ബി​​​സി​​​സി​​​ഐ ആ​​​സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നു ച​​ട​​ങ്ങ്.

22ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഇ​​​ന്ത്യ-​​​വെ​​​സ്റ്റ് ഇ​​​ന്‍​ഡീ​​​സ് ഏ​​​ക​​​ദി​​​ന പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യി വ​​​നി​​​താ ക്രി​​​ക്ക​​​റ്റ് ടീം ​​​നീ​​​ല​​​നി​​​റ​​​ത്തി​​​ല്‍ ത്രി​​​വ​​​ര്‍​ണ ഓം​​​ബ്രെ സ്ലീ​​​വു​​​ക​​​ളോ​​​ടു​​കൂ​​​ടി​​​യ പു​​​തി​​​യ ജ​​​ഴ്‌​​​സി ധ​​​രി​​​ക്കും. അ​​​ടു​​​ത്ത വ​​​ര്‍​ഷം ന​​​ട​​​ക്കു​​​ന്ന ഐ​​​സി​​​സി ചാ​​​മ്പ്യ​​​ന്‍​സ് ട്രോ​​​ഫി ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ പു​​​രു​​​ഷ ടീ​​​മും അ​​​ഡി​​​ഡാ​​​സ് ജ​​​ഴ്‌​​​സി ധ​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും പു​​​തി​​​യ ജ​​​ഴ്‌​​​സി വാ​​​ങ്ങാ​​​നാ​​​കും. യ​​​ഥാ​​​ര്‍​ഥ ജ​​​ഴ്‌​​​സി​​​ക്ക് 5999 രൂ​​​പ​​​യും ആ​​​രാ​​​ധ​​​ക​​​ര്‍​ക്കാ​​​യു​​​ള്ള ജ​​​ഴ്‌​​​സി​​​ക്ക് 999 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല.

തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത അ​​​ഡി​​​ഡാ​​​സ് സ്റ്റോ​​​റു​​​ക​​​ളി​​​ലും https://www.adidas.co.in/cricket വെ​​​ബ്‌​​​സൈ​​​റ്റി​​​ലും ല​​​ഭി​​​ക്കും.

Related posts

Leave a Comment