മലയാളത്തില്‍ അടക്കം നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ വനിത വിജയകുമാറിനെതിരേ തട്ടിക്കൊണ്ടുപോകലിന് കേസ്. നടിയുടെ ആദ്യ ഭര്‍ത്താവാണ് മകളെ കാണാനില്ലെന്നും പിന്നില്‍ വനിതയുടെ കരങ്ങളാണെന്നും കാണിച്ച് പരാതി നല്‍കിയിരിക്കുന്നത്. മുന്‍ ഭര്‍ത്താവ് ആനന്ദ രാജനാണ് പോലീസില്‍ പരാതി നല്‍കിയത്. 2012 ലെ വിവാഹമോചനത്തിന് ശേഷം, മകള്‍ എട്ട് വയസുകാരി ജൈനിതയുടെ സംരക്ഷണം ആനന്ദ രാജനെയാണ് കോടതി ഏല്‍പ്പിച്ചിരുന്നത്. ഹൈദരാബാദിലാണ് ആനന്ദ രാജ താമസിക്കുന്നത്. തമിഴ് സിനിമ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തെ സമീപിക്കുമെന്നാണ് ആനന്ദ് പറയുന്നത്.
അവധിക്കാലമായതുകൊണ്ട് ഏപ്രില്‍ ആദ്യവാരം വനിതക്കൊപ്പം ചെന്നൈയിലേക്ക് പോയ മകള്‍ മടങ്ങി വന്നില്ലെന്നാണ് ആനന്ദ രാജന്റെ പരാതി. സംഭവത്തിന് പിന്നില്‍ വനിതയാണെന്നാണ് ആനന്ദ് രാജ പരാതിയില്‍ പറയുന്നത്. ഹൈദരാബാദിലെ അല്‍വാല്‍ പൊലീസ് സ്റ്റേഷനിലാണ് ആനന്ദ രാജ പരാതി നല്‍കിയത്. മകളെ വനിത വിട്ടു നല്‍കുന്നില്ലെന്നാണ് ആനന്ദ രാജയുടെ വാദം.
തമിഴ്, മലയാളം, തെലുങ്കു ഭാഷകളില്‍ നിരവധി സിനിമകളില്‍ വനിത വേഷമിട്ടിട്ടുണ്ട്. തമിഴ് താരങ്ങളായ വിജയ കുമാര്‍, മഞ്ജുള എന്നിവരുടെ മകളാണ് വനിത. രാജ്കിരണ് നായകനായ മാണിക്യമാണ് വനിതയുടെ ആദ്യ ചിത്രം. ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിന് സുപരിചിതയായ നടിയാണ് വനിത. 2000ലായിരുന്നു വനിതയുടെ ആദ്യ വിവാഹം. ആകാശ് എന്നയാളെയാണ് ആദ്യ വിവാഹം ചെയ്തത്. 2005ല്‍ വേര്‍പെടുത്തിയ ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്. വിജയ് ശ്രീഹരി, ജോവിക. തുടര്‍ന്ന് 2007ലാണ്