തിരുവനന്തപുരം: വനിതാ മതിലിൽ പങ്കെടുക്കാനുള്ള ബിഡിജെഎസ് നിലപാട് സ്വാഗതാർഹമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന പ്രസ്ഥാനങ്ങൾക്ക് വനിതാമതിലിൽ നിന്നും മാറി നിൽക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
വനിതാ മതിലിനായി ക്ഷേമ പെൻഷനുകളിൽ നിന്നും പണം പിരിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി കടകംപള്ളി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.