തുറവൂർ: വനിതാ മതിലിൽ പങ്കെടുത്തില്ലെങ്കിൽ പുറത്താക്കൽ ഭീഷണിയെന്ന് പരാതി. കുടുബശ്രി, തൊഴിലുറപ്പ്, സിഡിഎസ് ഉദ്യോഗസ്ഥരും ഇതു നിയന്ത്രിക്കുന്നവരുമാണ് ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വനിതാ മതിലിൽ പങ്കെടുക്കണമെന്നും ഒരു ഗ്രൂപ്പ് 500 രൂപ വീതം നൽകണമെന്നും അല്ലാത്തപക്ഷം സിഡിഎസ്, കുടുബശ്രീയിൽ നിന്നും പുറത്താക്കുമെന്നും തൊഴിലുറപ്പ് തൊഴിൽ നൽകുകയില്ലെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്.
സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിൽ പഞ്ചായത്ത് പ്രസിഡന്റുമാർ നേരിട്ട് മീറ്റിങ്ങ് വിളിച്ചാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് ഉൾപ്പെടെ നടത്തുവാൻ തയാറെടുക്കുകയാണ്.