തിരുവനന്തപുരം: വനിതാ മതിലിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന മതിലുകൾ കെട്ടുകയല്ല, മതിലുകൾ തകർക്കുകയാണ് വേണ്ടതെന്ന് രാമചന്ദ്രൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണ്. വിഷയത്തിൽ പരിഹാരമാകും വരെ സമരം തുടരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ജനുവരി ഒന്നിനാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്.