“മതിലുകെട്ടാൻ’ കുട്ടികൾക്ക് അവധി; സർക്കാർ സ്കൂളുകൾക്ക് മാത്രം ബാധകം; പകരമായി ജനുവരി 19 പ്രവൃത്തി ദിവസം

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ നടക്കുന്നതിനാൽ കോഴിക്കോട് ഇടുക്കി ജില്ലയിലെ സർക്കാർ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് അവധി പ്രഖ്യാപിച്ചത്.

ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകൾക്ക് മാത്രമാണ് അവധി ബാധകമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പകരമായി ജനുവരി 19 പ്രവൃത്തി ദിവസമായിരിക്കുമെന്നും അറിയിപ്പുണ്ട്. ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ, സ്കൂൾ കൂട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഒപ്പം അത്തരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചാൽ അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷവും വ്യക്തമാക്കിയിരുന്നു.

Related posts