മാന്നാർ:വനിതാ മതിലിൽ കുടുംബശ്രീ,തൊഴിലുറപ്പ്,അംഗൻവാടി ജീവനക്കാർ,ആശാ പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തം ഉറപ്പിക്കുവാനുള്ള നീക്കം തകൃതിയിലാക്കി.എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ സിഡിഎസ്,എഡിഎസ് ചെയർപേഴ്സണ്‍മാരുടെ നേതൃത്വത്തിൽ എല്ലാ കുടുംബശ്രീ പ്രവർത്തകരുടെയും യോഗം ഒരോ കുടുംബശ്രീയിലും ഇതിനായി വിളിച്ച് ചേർത്ത് തുടങ്ങി.
വനിതാ മതിൽ വിജയിപ്പിക്കേണ്ടത് കുടുംബശ്രീക്കാരുടെ ചുമതലയാണെന്ന് തരത്തിലാണ് യോഗത്തിൽ എത്തുന്ന സിഡിഎസ് ഭാരവാഹികൾ കുടുംബശ്രീക്കാരെ പറഞ്ഞ് ധരിപ്പിക്കുന്നത്.ലോണ്‍ ഉൾപ്പടെയുള്ള കാര്യങ്ങൾ ലഭിക്കണമെങ്കിൽ വനിതാ മതിലിൽ പോലെയുള്ള കാര്യങ്ങളിൽ പങ്കെടുക്കണമെന്ന കർശനം നിർദ്ദേശം നൽകിയാണ് ഇവർ പോകുന്നത്. എല്ലാ കുടുംശ്രീക്കാരും പങ്കെടുത്തില്ലെങ്കിലും കുറെപേരെയ്ങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഇവർക്കായി വാഹനങ്ങളും തയ്യാറാക്കുന്നത് സിഡിഎസ് നേതൃത്വത്തിലാണ്.
എൽഡിഎഫ് നിയന്ത്രത്തിൽ അല്ലാത്ത പഞ്ചായത്തുകളിൽ കുടുംബശ്രീക്കാരെ മറ്റ് തലത്തിൽ സ്വധീനിച്ചാണ് മതിലിന് എത്തിക്കുവാൻ ശ്രമം നടത്തുന്നത്. കുടുെ#ബശ്രീക്കാർക്കൊപ്പം തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗവും ഇത്തരത്തിൽ മേട്രന്റെ നേതൃത്വത്തിൽ ഒരോ സ്ഥലങ്ങളിലും ചേർന്നാണ് പങ്കെടുക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നത്.ആശ പ്രവർത്തകരെയും അംഗൻവാടി ജീവനക്കാരെയും പങ്കെടുപ്പിക്കുന്നതിനും ഇത്തരത്തിലുള്ള നീക്കങ്ങളാണ് നടത്തുന്നത്.എന്ത് വില കൊടുത്തും വനിതാ മതിൽ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തിനായിട്ടുള്ള പ്രവർത്തനങ്ങളാണ് എല്ലാ ഭാഗങ്ങളിലും നടന്ന് വരുന്നത്.
പ്രത്യക്ഷത്തിൽ വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ സിപിഎംന് യാതൊരു പങ്കുമില്ലെന്ന തരകത്തിലാണ് ഇത്തരം കമ്മറ്റികൾ ചേരുന്നത്. വനിതാ മതിൽ സത്രീശാക്തീകരണത്തിന് വേണ്ടിയാണെന്നാണ് യോഗങ്ങളിൽ പങ്കെടുക്കുന്ന സിഡിഎസ് നേതാക്കൾ പറയുന്നത്.എന്നാൽ പരോക്ഷമായി എല്ലാം നിയന്ത്രിക്കുന്നത് അതാത് ലോക്കൽ കമ്മറ്റികളാണ്.വനിതകളെ പങ്കെടുപ്പിക്കുന്നതിനും ഇതിന് വേണ്ട പ്രചാരണങ്ങൾ നടത്തുന്നതും അതാത് ലോക്കൽ കമ്മറ്റികളാണ്.