ന്യൂഡൽഹി: പൊതുവേദിയിൽ, ഒൗദ്യോഗിക വേഷത്തിൽ ഡാൻസ് ചെയ്ത് വനിതാ പോലീസ് ഉദ്യോഗസ്ഥർ. കഴിഞ്ഞ മാസം 30-ന് തെക്കുപടിഞ്ഞാറൻ ഡൽഹി പോലീസിനു കീഴിൽ വരുന്ന ഓൾ വിമൻ സന്പർക് സഭ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സംഘനൃത്തം
ചടങ്ങിനിടെ സപ്ന ചൗധരിയുടെ പ്രസിദ്ധമായ ഒരു ഗാനം പാടിത്തുടങ്ങിയതോടെ ചില വനിതാ പോലീസ് ഉദ്യോഗസ്ഥർ വേദി കൈയടക്കി നൃത്തം ആരംഭിച്ചു. പിന്നാലെ കൂടുതൽ പോലീസുകാർ വേദിയിലെത്തി. ഐപിഎസ് ഉദ്യോഗസ്ഥയായ ബെനിറ്റ മേരി ജയ്ക്കറെയും ഇവർ വേദിയിലേക്കു കൊണ്ടുവന്ന് ചുവടുവയ്പ്പിച്ചു.
ഡാൻസിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദയിൽ പ്രസിദ്ധയായ ഡാൻസറും ഗായികയുമാണ് സപ്ന ചൗധരി.
महिलाओं को प्रोत्साहित करने के लिए सुनो सहेली कार्यक्रम में जमकर नाचीं महिला आईपीएस बेनिता मैरी जेकर और महिला पुलिसकर्मी,सपना चौधरी के गाने पर डांस का ये वीडियो pic.twitter.com/2QSZI4cXtP
— Mukesh singh sengar (@mukeshmukeshs) April 1, 2019