അ​ന​ന്ത​രം ആ​നി ശ്രദ്ധനേടുന്നു..! വ​ർ​ത്ത​മാ​ന കാ​ല​ത്ത് സ്ത്രീ ​നേ​രി​ടു​ന്ന ദു​രി​ത ജീ​വി​ത​ത്തിന്‍റെ നേർക്കാഴ്ചയുമായി  വനിതാ പോലീസ് അരങ്ങിൽ;  കോഴിക്കോട്ടെ വിവിധ സ്റ്റേഷനുകളിലെ വനിതാ പോലീസും മക്കളുമാണ് കഥാപാത്രങ്ങളായത്

വ​ട​ക​ര: വ​നി​താ പോ​ലീ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ’അ​ന​ന്ത​രം ആ​നി’ നാ​ട​കം പ്രേ​ക്ഷ​ക ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റു​ന്നു. വ​ട​ക​ര ടൗ​ണ്‍​ഹാ​ളി​ൽ സ്ത്രീ ​സു​ര​ക്ഷാ സ്വ​യം സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് നാ​ട​ക​ത്തി​ന്‍റെ ആ​ദ്യാ​വ​ത​ര​ണം ന​ട​ന്ന​ത്. വ​ർ​ത്ത​മാ​ന കാ​ല​ത്ത് സ്ത്രീ ​നേ​രി​ടു​ന്ന ദു​രി​ത ജീ​വി​ത​മാ​ണ് നാ​ട​ക​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ എ​ട്ട് വ​നി​താ പോ​ലീ​സു​കാ​രും അ​വ​രു​ടെ അ​ഞ്ച് മ​ക്ക​ളു​മാ​ണ് വേ​ഷ​മി​ട്ട​ത്. ക​ഥാ പാ​ത്ര​ങ്ങ​ളെ ത·​യ​ത്ത​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച അ​ഭി​നേ​ത്രി​ക​ളെ പ്രേ​ക്ഷ​ക​ർ പ്ര​ശം​സി​ച്ചു.

കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ പ്രേ​മ​ൻ മു​ചു​കു​ന്നാ​ണ് നാ​ട​കം സം​വി​ധാ​നം ചെ​യ്ത​ത്. ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള നാ​ട​ക​ത്തി​ന്‍റെ ര​ച​ന സു​രേ​ഷ് ബാ​ബു ശ്രീ​സ്ഥ​യു​ടെ​താ​ണ്. നാ​ട​ക​ത്തി​ന് ശേ​ഷം റൂ​റ​ൽ എ​സ്പി കെ ​പി പു​ഷ്ക​ര​ൻ, ഡി​വൈ​എ​സ്പി, ടി ​പി പ്രേ​മ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ അ​ഭി​നേ​താ​ക്ക​ളെ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രേ​യും അ​ഭി​ന​ന്ദി​ച്ചു. നാ​ട​കം കൂ​ടു​ത​ൽ വേ​ദി​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് ശ്ര​മം.

 

Related posts