തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ സുരക്ഷയ്ക്കായി വനിതാ പോലീസുകാരെ നിയമിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ.
മണ്ഡലകാലത്ത് 500 വനിതാ പോലീസുകാരെ ശബരിമലയിൽ നിയമിക്കാനാണ് പദ്ധതി. നട തുറക്കുന്പോൾ മുതൽ ഇവർ ഡ്യൂട്ടിയിലുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. സേനയിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ 40 ശതമാനത്തോളം ഭക്തരുടെ വർധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ വനിതാ പോലീസുകാരെ നിയമിക്കാൻ തീരുമാനം.