തിരുവനന്തപുരം: ഗർഭിണികളായ പോലീസ് ഉദ്യോഗസ്ഥർ സാരിക്ക് പകരം ബെൽറ്റ് ഉൾപ്പെടെയുള്ള യൂണിഫോം ധരിക്കണമെന്ന പേരൂർക്കട എസ് എ പി ക്യാമ്പ് അധികൃതരുടെ പിടിവാശിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
സംസ്ഥാന പോലീസ് മേധാവി പരാതിയെ കുറിച്ച് അന്വേഷിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ് ആവശ്യപ്പെട്ടു. 22 വനിതാ പോലീസുകാരാണ് ദുരിതം അനുഭവിക്കുന്നത്. ഇവരെ രാത്രി കാല ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ട്.
ഗർഭിണികളെ ട്രാഫിക് സൂട്ടിക്ക് വരെ നിയോഗിക്കുന്നു. ശാരീരിക അസ്വസ്ഥതകൾ അറിയിക്കാൻ ക്യാമ്പിൽ വനിതാ സി ഐ ഇല്ല. ഇത് ക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ വില യിരുത്തി.
കുഞ്ഞിന്റെ ആരോഗ്യമെങ്കിലും കണക്കിലെടുക്കാനുള്ള സന്മനസ് അധികൃതർ കാണിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.