വ​നി​ത പ്രീ​മി​യ​ർ ലീ​ഗ്: ഡ​ൽ​ഹി​ക്ക് ജ​യം

ബം​ഗ​ളൂ​രു: വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് പ​ത്താം മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി​ക്ക് ജ​യം. ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ 29 പ​ന്തു​ക​ൾ ശേ​ഷി​ക്കേ ആ​റ് വി​ക്ക​റ്റി​നാ​ണ് ഡ​ൽ​ഹി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ടോ​സ് നേ​ടി​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ക്യാ​പ്റ്റ​ൻ മെ​ഗ് ലാ​ന്നിം​ഗ് ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ബാ​റ്റു ചെ​യ്ത ഗു​ജ​റാ​ത്ത് 20 ഓ​വ​റി​ൽ ഒ​ന്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 127 റ​ണ്‍​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഡ​ൽ​ഹി 15.1 ഓ​വ​റി​ൽ ല​ക്ഷ്യം ക​ണ്ടു.

സ്കോ​ർ: ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ്: 20 ഓ​വ​റി​ൽ 127/9. 15.1 ഓ​വ​റി​ൽ 131/4.ഭാ​ര​തി ഫു​ൾ​മാ​ലി (29 പ​ന്തി​ൽ 40 റ​ണ്‍​സ്), ഡീ​ൻ​ഡ്ര ഡോ​ട്ടി​ൻ (26), ത​നു​ജ ക​ൻ​വാ​ർ (16) എ​ന്നി​വ​രാ​ണ് ഗു​ജ​റാ​ത്തി​നാ​യി ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഡ​ൽ​ഹി ഓ​പ്പ​ണ​ർ ഷ​ഫാ​ലി വ​ർ​മ​യു​ടെ വെ​ടി​ക്കെ​ട്ടോ​ടെ തു​ട​ങ്ങി.

27 പ​ന്തി​ൽ താ​രം 44 റ​ണ്‍​സ് നേ​ടി. ജെ​സ് ജോ​നാ​സ​ന്‍റെ (32 പ​ന്തി​ൽ 61 റ​ണ്‍​സ്) അ​ർ​ധ​സെ​ഞ്ചു​റി​യും ചേ​ർ​ന്ന​പ്പോ​ൾ ഡ​ൽ​ഹി അ​നാ​യാ​സ ജ​യം സ്വ​ന്ത​മാ​ക്കി. ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ആ​റ് പോ​യി​ന്‍റു​മാ​യി ഡ​ൽ​ഹി ഒ​ന്നാം സ്ഥാ​ന​ത്തും നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ട് പോ​യി​ന്‍റു​മാ​യി ഗു​ജ​റാ​ത്ത് അ​ഞ്ചാം സ്ഥാ​ന​ത്തു​മാ​ണ്.

Related posts

Leave a Comment