മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് മോഡലിൽ വനിതകൾക്കും റെഡ് ബോൾ ആഭ്യന്തര ക്രിക്കറ്റ് പോരാട്ടം പ്രഖ്യാപിച്ച് ബിസിസിഐ.
മാർച്ച് 29 മുതൽ വനിതാ റെഡ് ബോൾ ആഭ്യന്തര ക്രിക്കറ്റ് അരങ്ങേറും. പൂനയിലായിരിക്കും എല്ലാ മത്സരങ്ങളും. ആറ് സോണുകളെയും പ്രതിനിധീകരിച്ച് ഓരോ ടീം വീതം മത്സര രംഗത്തുണ്ടാകും.
മാർച്ച് 29ന് രണ്ട് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളും ഏപ്രിൽ അഞ്ചിന് സെമിയും ഒന്പതിന് ഫൈനലും അരങ്ങേറും. നേരിട്ട് സെമിയിൽ പ്രവേശിക്കുന്ന രണ്ട് ടീമുകൾ ഏതെല്ലാമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.