പാരീസ്: വനിതാ ലോകകപ്പ് ഫുട്ബോളിൽ വീണ്ടും അമേരിക്ക ഫൈനലിൽ കടന്നു. ആവേശകരമായ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് അമേരിക്ക കലാശപോരിന് അർഹത നേടിയത്. ഗോൾകീപ്പർ അലിസ നേഹറുടെ കിടിലൻ പെനാൽറ്റി സേവാണ് അമേരിക്കൻ വിജയത്തിൽ നിർണായകമായത്.
മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ അമേരിക്ക മുന്നിലെത്തി. ഹെഡർ ഗോളിലൂടെ ക്രിസ്റ്റ്യൻ പ്രസാണ് ലീഡ് സമ്മാനിച്ചത്. 19-ാം മിനിറ്റിൽ എലെൻ വൈറ്റ് ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. എന്നാൽ 31-ാം മിനിറ്റിൽ അലക്സ് മോർഗൻ വീണ്ടും അമേരിക്കയെ മുന്നിൽ എത്തിച്ചു. ഹോറന്‍ വെഡ്ജസ് ഉയർത്തി നൽകിയ പന്ത് മോർഗൻ ഗോളിലേക്ക് വഴിതിരിച്ചു വിട്ടു.