ഹേ​​മ​​ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് പ​​ര​​സ്യ​​മാ​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മി​​ല്ല; സിനിമാ മന്ത്രി തന്നോട് പറഞ്ഞകാര്യം തുറന്ന് പറഞ്ഞ് വ​​നി​​താ ക​​മ്മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ

 

കോ​​ഴി​​ക്കോ​​ട്: ന​​ടി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ വി​​മ​​ൻ ഇ​​ൻ സി​​നി​​മാ ക​​ള​​ക്ടീ​​വു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​കാ​​ഴ്ച​​യ്ക്കു ശേ​​ഷം പ്ര​​തി​​ക​​ര​​ണ​​വു​​മാ​​യി വ​​നി​​താ ക​​മ്മ‌ീ​​ഷ​​ൻ അ​​ധ്യ​​ക്ഷ പി.​​ സ​​തീ​​ദേ​​വി. ഹേ​​മ​​ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് പ​​ര​​സ്യ​​മാ​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മി​​ല്ലെ​​ന്ന് വ​​നി​​താ ക​​മ്മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ പ​​റ​​ഞ്ഞു.

സി​​നി​​മാ​​മേ​​ഖ​​ല​​യി​​ലേ​​ക്ക് പു​​തി​​യ പെ​​ൺ​​കു​​ട്ടി​​ക​​ൾ ക​​ട​​ന്നു​​വ​​രു​​മ്പോ​​ൾ ആ​​ത്മ​​വി​​ശ്വാ​​സം ന​​ൽ​​കു​​ന്ന അ​​ന്ത​​രീ​​ക്ഷം ഉ​​ണ്ടാ​​കേ​​ണ്ട​​തു​​ണ്ട്. നി​​ർ​​മാ​​ണ ക​​മ്പ​​നി​​ക​​ൾ അ​​ത് ഉ​​റ​​പ്പാ​​ക്കേ​​ണ്ട​​തു​​ണ്ട്.

ഹേ​​മ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് താ​​ൻ സി​​നി​​മാ-​​സാം​​സ്കാ​​രി​​ക വ​​കു​​പ്പ് കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന മ​​ന്ത്രി​​യു​​മാ​​യി സം​​സാ​​രി​​ച്ചി​​രു​​ന്നു.

എ​​ൻ​​ക്വ​​യ​​റി ക​​മ്മീ​​ഷ​​ൻ ആ​​ക്ട് പ്ര​​കാ​​രം രൂ​​പീ​​ക​​രി​​ച്ച ക​​മ്മി​​റ്റി​​യ​​ല്ല ഹേ​​മ ക​​മ്മി​​ഷ​​ൻ. അ​​തു​​കൊ​​ണ്ടു ത​​ന്നെ ആ ​​റി​​പ്പോ​​ർ​​ട്ട് നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യം സ​​ർ​​ക്കാ​​രി​​നി​​ല്ല എ​​ന്നാ​​ണ് മ​​ന്ത്രി പ​​റ​​ഞ്ഞ​​ത്.

തീ​​ർ​​ച്ച​​യാ​​യും സി​​നി​​മാ​​മേ​​ഖ​​ല​​യി​​ൽ നി​​യ​​ന്ത്ര​​ണ​​വും നി​​രീ​​ക്ഷ​​ണ​​വും അ​​നി​​വാ​​ര്യ​​മാ​​ണ്.നി​​യ​​മ​​നി​​ർ​​മാ​​ണം വേ​​ണം. ഇ​​ന്‍റേ​​ണ​​ൽ കം​​പ്ലൈ​​യി​​ന്‍റ് ക​​മ്മി​​റ്റി എ​​ല്ലാ നി​​ർ​​മാ​​ണ ക​​മ്പ​​നി​​ക​​ളും നി​​ർ​​ബ​​ന്ധ​​മാ​​യും രൂ​​പീ​​ക​​രി​​ച്ചി​​രി​​ക്ക​​ണം.

സി​​നി​​മാ​​മേ​​ഖ​​ല​​യി​​ലെ സ്ത്രീ​​ക​​ൾ​​ക്കു​​നേ​​രേ ന​​ട​​ക്കു​​ന്ന ചൂ​​ഷ​​ണ​​ങ്ങ​​ളും മ​​റ്റു പ്ര​​ശ്ന​​ങ്ങ​​ളും പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ ഞ​​ങ്ങ​​ൾ സ​​ർ​​ക്കാ​​രി​​ന് സ​​മ​​ർ​​പ്പി​​ക്കും. സ​​ർ​​ക്കാ​​ർ അ​​തി​​നു​​ള്ള എ​​ല്ലാ പി​​ന്തു​​ണ​​യും ന​​ൽ​​കു​​മെ​​ന്നാ​​ണ് ഞ​​ങ്ങ​​ൾ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്നും സ​​തീ​​ദേ​​വി പ​​റ​​ഞ്ഞു.​​

സി​​നി​​മാ മേ​​ഖ​​ല​​യി​​ലെ വ​​നി​​താ കൂ​​ട്ടാ​​യ്മ​​യാ​​യ ഡ​​ബ്ല്യു​​സി​​സി​​യി​​ലെ അം​​ഗ​​ങ്ങ​​ളാ​​യ സം​​വി​​ധാ​​യി​​ക അ​​ഞ്ജ​​ലി മേ​​നോ​​ന്‍, ഗാ​​യി​​ക സൈ​​നോ​​ര, തി​​ര​​ക്ക​​ഥാ​​കൃ​​ത്ത് ദീ​​ദി ദാ​​മോ​​ദ​​ര​​ന്‍, ടി.​​പാ​​ര്‍വ​​തി എ​​ന്നി​​വ​​രാണ് ഇ​​ന്ന​​ലെ രാ​​വി​​ലെ വ​​നി​​താ ക​​മ്മീ​​ഷ​​ന്‍ അ​​ധ്യ​​ക്ഷ​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യത്.

Related posts

Leave a Comment