കോട്ടയം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിലിൽനിന്നു നടി മഞ്ജു വാര്യ പിൻമാറിയതിൽ പ്രതികരണവുമായി മന്ത്രി എം.എം. മണി. മഞ്ജുവിനെ കണ്ടിട്ടല്ല സർക്കാർ വനിതാ മതിൽ പ്രഖ്യാപിച്ചത്. മഞ്ജു പിന്മാറിയത് വനിതാ മതിലിനെ ബാധിക്കില്ലെന്നും മണി പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തിന്‍റെ പശ്ചാത്തലത്തിലാണ് വനിതാ മതിൽ നിർമിക്കാൻ തീരുമാനിച്ചത്. മതിൽ പൊളിയുമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാൽ മതിൽ എങ്ങനെ നിർമിക്കണമെന്ന് കാണിച്ച് തരാമെന്നും മണി കൂട്ടിച്ചേർത്തു.