വൻ മതിലായി വനിതാ മതിൽ; 620 കിലോമീറ്റർ നീണ്ട മതിലിൽ അണിനിരന്നത് ലക്ഷക്കണക്കിന് വനിതകൾ

തി​രു​വ​ന​ന്ത​പു​രം: ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി വ​നി​താ മ​തി​ൽ ഉ​യ​ർ​ന്നു. കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു വെ​ള്ള​യ​മ്പ​ലം വ​രെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ 620 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള വ​നി​താ​മ​തി​ലാ​ണ് ഉ​യ​ർ​ന്ന​ത്. തോ​ളോ​ടു​തോ​ൾ ചേ​ർ​ന്നു ല​ക്ഷ​ക്ക​ണ​ക്കി​ന് വ​നി​ത​ക​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​നി​താ മ​ത​ലി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

ദേ​ശീ​യ​പാ​ത​യി​ൽ റി​ഹേ​ഴ്സ​ലി​ന് ശേ​ഷ​മാ​ണ് വ​നി​താ മ​തി​ൽ തീ​ർ​ത്ത​ത്. മ​തേ​ത​ര, ന​വോ​ത്ഥാ​ന പ്ര​തി​ജ്ഞ ചൊ​ല്ലി റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തു സ്ത്രീ​ക​ൾ അ​ണി​നി​ര​ന്നു. പ​തി​ന​ഞ്ചു മി​നി​റ്റ് ആ​ണ് മ​തി​ൽ നി​ൽ​ക്കു​ക. ഇ​തി​നു​ശേ​ഷം ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും.

വ​നി​താ മ​തി​ലി​ന് പി​ന്തു​ണ​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഭ​ര​ണ​പ​രി​ഷ്‌​കാ​ര ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ വി​എ​സ് അ​ച്യു​താ​ന​ന്ദ​നും മ​ന്ത്രി​മാ​രും വെ​ള്ള​യ​മ്പ​ത്ത് അ​ണി​ചേ​ർ​ന്നു. മ​ന്ത്രി കെ.​കെ.​ശൈ​ല​ജ ആ​ദ്യ ക​ണ്ണി​യും ബൃ​ന്ദ കാ​രാ​ട്ട് അ​വ​സാ​ന ക​ണ്ണി​യു​മാ​യി. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും ച​ല​ച്ചി​ത്ര ന​ടി​മാ​രും അ​ട​ക്കം നി​ര​വ​ധി പേ​ർ പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്.

വ​യ​നാ​ട്, ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ മ​തി​ൽ ഇ​ല്ല. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ജി​ല്ല​ക​ളി​ലൂ​ടെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ലാ​ണ് വ​നി​താ​മ​തി​ൽ ഉ​യ​ർ​ന്ന​ത്. മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രെ വ​നി​താ​മ​തി​ൽ തീ​ർ​ക്കു​ന്ന ജി​ല്ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts