വ​നി​താ മ​തി​ൽ സി​പി​എം പ​രി​പാ​ടി; ഇതിന് വേണ്ടി സർക്കാർ പണം ധൂർത്തടിക്കുകയാണെന്ന്  ​യു​ഡി​എ​ഫ്

കൊ​ല്ലം: സി​പി​എ​മ്മി​ന്‍റെ പാ​ർ​ട്ടി പ​രി​പാ​ടി​യാ​ണ് വ​നി​താ മ​തി​ലെ​ങ്കി​ലും അ​ത് മ​റ​ച്ചു​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ പ​ണ​വും സം​വി​ധാ​ന​വും ഇ​തി​നു​വേ​ണ്ടി ധൂ​ർ​ത്ത​ടി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​ഫ് ജി​ല്ലാ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.പ്ര​ള​യ​ത്തി​ന് ഇ​ര​യാ​യി കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട​വ​ർ ഇ​പ്പോ​ഴും അ​ന്യ​രു​ടെ വീ​ടി​ന്‍റെ ടെ​റ​സി​ലും ക​ട വ​രാ​ന്ത​ക​ളി​ലും അ​ന്തി​യു​റ​ങ്ങു​ന്പോ​ഴാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഈ ​ധൂ​ർ​ത്ത്.

മാ​പ്പ​ർ​ഹി​ക്കാ​ത്ത തെ​റ്റാ​ണ് എ​ൽ​ഡി​എ​ഫ് ഗ​വ​ൺ​മെ​ന്‍റ് ചെ​യ്യു​ന്ന​തെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.സ​മൂ​ഹ​ത്തി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്ന ഈ ​പ​രി​പാ​ടി​യെ ശ​ക്തി​യു​ക്തം എ​തി​ർ​ക്കേ​ണ്ട​ത് നാ​ടി​നെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും ക​ട​മ​യാ​ണ്. സി​പി​എ​മ്മി​ന്‍റെ ഈ ​സം​ര​ഭ​ത്തെ പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ സ​ഹാ​യി​ക്കു​ന്ന ഒ​രു ന​ട​പ​ടി​യി​ലും യു​ഡി​എ​ഫു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ ഏ​ർ​പ്പെ​ടാ​ൻ പാ​ടി​ല്ല. മാ​ത്ര​മ​ല്ല എ​തി​ർ​ത്ത് തോ​ൽ​പ്പി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

ശ​ബ​രി​മ​ല​യി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​വേ​ക​ശൂ​ന്യ​മാ​യ എ​ടു​ത്തു​ചാ​ട്ട​വും പി​ടി​വാ​ശി​യു​മാ​ണ്. അ​തി​ന് പി​ന്നി​ൽ ഗൂ​ഡ​മാ​യ രാ​ഷ്ട്രീ​യ ല​ക്ഷ്യ​വു​മു​ണ്ട്.യു​വ​തീ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​ള്ള സു​പ്രിം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് പു​റ​ത്തു​വ​രു​ന്ന​തി​ന് മു​ന്പ് അ​ത് ന​ട​പ്പി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ദ്ദേ​ഹം തു​ട​ങ്ങി​യ​ത് ഈ ​രാ​ഷ്ട്രീ​യ​ല​ക്ഷ്യം കാ​ര​ണ​മെ​ന്നും നേ​താ​ക്ക​ളായ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​സി.​രാ​ജ​ൻ, ജി​ല്ലാ ക​ൺ​വീ​ന​ർ കെ.​സി.​രാ​ജ​ൻ, ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ, ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​അ​സീ​സ് എ​ന്നി​വ​ർ ആരോപിച്ചു.

Related posts