തിരുവനന്തപുരം: വനിതാ മതിലിൽ അൻപത് ലക്ഷം പേർ പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ തന്നെയാണ് വനിതാ മതിലെന്നും വനിതാ മതിലിനെ എതിർക്കുന്നവർ യാഥാസ്ഥിതിക വിഭാഗക്കാരാണെന്നും കോടിയേരി വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വനിതാ മതിൽ ശബരിമലവിഷയത്തിൽ തന്നെ; മതിലിൽ അൻപത് ലക്ഷം പേർ പങ്കെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ
