തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി ജനുവരി ഒന്നിന് തീര്‍ക്കുന്ന വനിതാ മതിലിനെ വര്‍ഗ്ഗീയ മതിലെന്ന് വിശേഷിപ്പിച്ച് തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
ശബരിമല വിഷയത്തിൽ സർക്കാരിനെ ഒറ്റപ്പെടുത്തി നേട്ടമുണ്ടാക്കാനാണ് ബിജെപി-യുഡിഎഫ് ശ്രമമെന്നും നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള ഇത്തരം നീക്കങ്ങൾ അപകടകരമാണെന്നും കാനം പറഞ്ഞു.വനിതാ മതിലില്‍ വിള്ളല്‍ വീണുവെന്നും ചില എടുക്കാചരക്കുകളെയാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തതെന്നുമുള്ള രമേശ് ചെന്നിത്തലയുടെ അഭിപ്രായം വിലകുറഞ്ഞതാണ്.
വിള്ളലുണ്ടാവുന്ന ഒന്നല്ല വനിതാ മതില്. ഇതൊരു രാഷ്ട്രീയ മതിലുമല്ല. വര്‍ഗീയ വിഷക്കാറ്റിനെ തടയാനുള്ള ഒന്നാണ്. വനിതാ മതിലിനെ ജാതീയതയും വര്‍ഗീയതയും ഇളക്കി തകര്‍ക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ഇടങ്കോലിടൽ- കാനം തുറന്നടിച്ചു.