തിരുവനന്തപുരം: ജനുവരി ഒന്നിനു സിപിഎം സംഘടിപ്പിക്കുന്ന വനിതാ മതിലിൽ കോണ്ഗ്രസ് പ്രവർത്തകർ പങ്കെടുക്കരുതെന്നു നിർദേശിച്ചു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പാർട്ടി കീഴ്ഘടകങ്ങൾക്ക് കത്തയച്ചു. പ്രത്യക്ഷമായോ പരോക്ഷമായോ മതിലിനെ സഹായിക്കുന്ന ഒരു നടപടിയിലും കോണ്ഗ്രസ് -യുഡിഎഫ് ബന്ധമുള്ള ആരും ഏർപ്പെടരുത്.
ചില കെപിസിസി, ഡിസിസി ഭാരവാഹികൾ അടക്കമുള്ളവർ സാമുദായിക സംഘടനകളുടെ പേരിൽ മതിലിന്റെ ഭാഗമാകുന്ന സാഹചര്യത്തിലാണു സർക്കുലർ. ചില കോണ്ഗ്രസ് നേതാക്കൾ മതിലിന്റെ സംഘാടക സമിതി ഭാരവാഹികളാണ്. സാമുദായിക സ്പർധ വളർത്തുകയും വർഗീയ ധ്രുവീകരണത്തിനു കാരണമാകുകയും ചെയ്യുന്ന വനിതാ മതിലിന്റെ ആവശ്യകത വ്യക്തമാതെ സർക്കാർ ഉരുണ്ടുകളി നടത്തുകയാണെന്നു സർക്കുലറിൽ പറയുന്നു.