തിരുവനന്തപുരം: വനിതാ മതിലിൽ കുട്ടികൾ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരേ രൂക്ഷ വിമർശനവുമായി ബാലാവകാശ കമ്മീഷൻ രംഗത്ത്. ഹൈക്കോടതി ഉത്തരവ് കുട്ടികളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണെന്ന് കമ്മീഷൻ വിമർശിച്ചു.
കുട്ടികൾക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്താൻ സ്വാതന്ത്ര്യമുണ്ട്. അത് മൗലികാവകാശങ്ങളുടെ പരിധിയിൽ വരുന്ന സംഭവം നന്നെയാണ്. കുട്ടികൾ വനിതാ മതിലിന്റെ ഭാഗമാകരുതെന്ന ഉത്തരവ് ശരിയായില്ലെന്നും പുനപരിശോധിക്കപ്പെടേണ്ടതാണെന്നും ബാലാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടു.