കൂത്തുപറമ്പ്: ആമ്പിലാട് വാക്കുമ്മലിൽ വനിതാ മതിലിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച സംഘാടക സമിതി ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയിൽ. വാക്കുമ്മൽ സുധീഷ് സ്മാരക മന്ദിരത്തിന്റെ മുന്നിൽ കെട്ടിയ സംഘാടക സമിതി ഓഫീസാണ് കത്തിച്ചത്.
പുൽക്കൂട് മാതൃകയിൽ അലങ്കാര ലൈറ്റുകളും നക്ഷത്രങ്ങളും മറ്റും ഒരുക്കിയാണ് ഇത് സ്ഥാപിച്ചത്. ഇവ മുഴുവൻ കത്തി നശിച്ചു. ഇന്നു പുലർച്ചെയായിരുന്നു സംഭവം. ആർഎസ്എസ് പ്രവർത്തകരാണ് അക്രമത്തിനു സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി എം. രാഘവൻ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നല്കി.