തിരുവനന്തപുരം: ജനുവരി ഒന്നിനു നടക്കാനിരിക്കുന്ന വനിതാ മതിലില്‍ 3015000 സ്ത്രീകള്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. തിരുവനന്തപുരത്ത് ചേര്‍ന്ന സംഘാടകസമിതി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ശ്രീകുമാർ.
നവോത്ഥാന സംരക്ഷണസമിതിയുടെ സംസ്ഥാന സമിതി ഓഫീസിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. ജില്ലാ തല നവോത്ഥാന വനിതാ മതില് കമ്മറ്റികളുടെ യോഗം ഈ മാസം 10,11,12 തിയതികളില്‍ ചേരുമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗത്തിലാണ് വനിതാ മതിലില്‍ സൃഷ്ടിക്കാൻ തീരുമാനമെടുത്തത്. കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മതില് സൃഷ്ടിക്കുക.