കൊച്ചി: വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റിനെയും നേതാക്കളെയും നവമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ വ്യാപാരി ഒളിവില്‍.
ഫര്‍ണിച്ചര്‍ വ്യാപാരിയായ വണ്ടാമറ്റം സ്വദേശി അജിംസ് മൊയ്തീനെതിരേ പാലാരിവട്ടം പോലീസ് കേസസെടുത്ത് അന്വേഷണം തുടങ്ങി.
ഇയാളെ ഉടന്‍ പിടികൂടുമെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു. ഇയാളെ നേരത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയിരുന്നു.
വനിതാ നേതാക്കള്‍ക്കെതിരേ അശ്ലീല ചുവയുള്ള പരാമര്‍ശങ്ങളും അധിക്ഷേപകരമായ പരാമര്‍ശങ്ങളും നടത്തിയെന്നാരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സുബൈദ നാസര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജനറല്‍ ബോഡി എന്ന പേരില്‍ നാലു വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപാരികളായ സ്ത്രീകള്‍ക്ക് മോര്‍ഫ് ചെയ്ത വീഡിയോ, ഫോട്ടോ, അശ്ലീല ചുവയുള്ള ശബ്ദ സന്ദേശങ്ങള്‍ എന്നിവ അയച്ചതിനാണ് കേസെടുത്തത്.