വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊല കേസില്‍ പ്രധാന പ്രതികളായ രണ്ടുപേര്‍ പിടിയില്‍. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി ലിബീഷും അടിമാലിയിലെ മന്ത്രവാദിയുമാണ് പോലീസ് പിടിയിലായത്. പ്രതികളില്‍ നിന്ന് 40 പവന് സ്വര്‍ണവും കണ്ടെടുത്തു. കൃഷ്ണന്റെ വീട്ടില്‍ നിന്ന് കാണാതായ ആഭരണങ്ങളാണിത്.
ഇരുവരും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തിരുന്നവരാണെന്നാണ് പോലീസ് കണ്ടെത്തല്‍. അനീഷ് തൊടുപുഴയില്‍ വര്‍ക് ഷോപ്പ് ജീവനക്കാരനാണ്. തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്തവരാണ് ഇയാളെക്കുറിച്ച് പോലീസിനു വിവരം നല്‍കിയത്.
ഇതോടെ കേസില്‍ കസ്റ്റഡിയില്‍ ഉള്ളവരുടെ എണ്ണം ആറായി. വെള്ളിയാഴ്ച പിടിയിലായ ഇടുക്കി നെടുങ്കണ്ടം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ഇതുവരെ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്.
ഇതില്‍ ഒരാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. നെടുങ്കണ്ടം സ്വദേശിയെയാണ് വിട്ടയച്ചത്. കൂട്ടക്കൊലയ്ക്ക് പിന്നില്‍ മന്ത്രവാദവും നിധിവേട്ടയുമെന്ന് പോലീസ് പറഞ്ഞു.. നിധി കണ്ടെത്തുന്നതു സംബന്ധിച്ച് കൊല്ലപ്പെട്ട കൃഷ്ണന് സംസ്ഥാനത്തിന് പുറത്ത് നടത്തിയിരുന്ന തട്ടിപ്പുകളാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും സൂചനയുണ്ട്. കൃഷ്ണന്റെ ഇടപാടുകാരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ്.
മന്ത്രവാദം നടത്തിയതിന്റെ പേരിലുള്ള തര്‍ക്കമാണു കൂട്ടക്കൊലയ്ക്കു പിന്നിലെന്ന് പോലീസ് .മന്ത്രവാദത്തിനും മറ്റുമായി കൃഷ്ണന് കൂടുതലും മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പോയിരുന്നതായും. നിധി കണ്ടെത്താന്‍ പ്രത്യേക പൂജ നടത്തിയിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൃഷ്ണന്റെ വീട്ടില്‍ സ്ഥിരമായി എത്തിയിരുന്ന തമിഴ്നാടു സ്വദേശികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളങ്ങള്‍ കേസില്‍ നിര്‍ണായകമാകും
സ്പ്ക്ട്ര യന്ത്രമുപയോഗിച്ച് പ്രദേശത്തെ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള വിവരശേഖരണം പൂര്‍ത്തിയായി. നിലവില്‍ പോലീസ് ചേദ്യം ചെയ്യുന്നവര്‍ക്ക് കൃഷ്ണന്റെ മന്ത്രവാദ സാമ്പത്തിക ഇടപാടുമായി ബന്ധമുണ്ടെന്നാണ് സൂചന. ശാസ്ത്രീയ തെളിവുകളുപയോഗിച്ച് കൃത്യമായ അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും പോലീസ് അറിയിച്ചു.