മുപ്പത് വയസ്സുകാരിയായ റെബേക്ക വില്‍ക്കിന്‍സണെ ഭാരം കുറക്കാന്‍ പ്രേരിപ്പിച്ചത് ആരോഗ്യ വിദഗ്ധന്റെ ആ വാക്കുകളാണ്.
‘ഇപ്പോൾ ആവശ്യമുള്ള ത് ചെയ്യുക – അതിനായി ഏതറ്റംവരെയും പോകുക അല്ലെങ്കില്‍ നിങ്ങള്‍ മരിക്കും’ ഇങ്ങനെ കേട്ടാൽ പിന്നെ ആർക്കാണ് എന്തെങ്കിലും ചെയ്യാൻ മടി.
യാതൊരു വിധത്തിലുമുള്ള നിയന്ത്രണവുമില്ലാതെ ഭക്ഷണം കഴിച്ച് പൊണ്ണത്തടിയുമായി ജീവിച്ചിരുന്ന യുകെ സ്വദേശിനി റബേക്കയെയും കടുത്ത തീരുമാനങ്ങൾ എടുക്കാൻ ഈ വാക്കുകൾ പ്രേരിപ്പിച്ചു.
പണ്ടേ തടിച്ചി
സ്കൂളിൽ പഠിക്കുന്പോൾ റബേക്കയുടെ തടി മൂലം കൂട്ടുകാർ ഡബിൾ ഡക്കർ എന്നായിരുന്നു റബേക്കയെ വിളിച്ചിരുന്നത്.
ഇത്തരം കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും വിഷമിപ്പിച്ചിരുന്നപ്പോൾ അതിൽ നിന്നും രക്ഷപെടാൻ റബേക്ക ഓടിയിരുന്നത് ഭക്ഷണം കഴിക്കാനായിരുന്നു.
അങ്ങനെ കഴിച്ചു കഴിച്ച് തടി കൂടി പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി. എപ്പോഴും പുറത്തു നിന്നു ഭക്ഷണം കഴിക്കാനായിരുന്നു റബേക്കയ്ക്ക് ഇഷ്ടം.
കൂടാതെ മധുപലഹാരങ്ങളും മറ്റും അമിതമായി അവൾ കഴിച്ചുകൊണ്ടേയിരുന്നു.
വണ്ണം കുറയ്ക്കാൻ ശ്രമം
183 കിലോയിലേക്കുവരെ റബേക്കയുടെ ഭാരം ഉയർന്നു. ഇതിനിടയിൽ ഡയറ്റും മറ്റുമൊക്കെയായി വണ്ണം കുറയക്കാൻ ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.
ആകെ നിരാശയിലായിരിക്കുന്പോഴാണ് 2020 ൽ ഒരു ആരോഗ്യ വിദഗ്ധനെ കണ്ടുമുട്ടുന്നത്.
ഇങ്ങനെ പോയാൽ റബേക്ക അധികകാലം ജീവിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.ഇതോടെ എന്ത് റിസ്ക് എടുത്തും തന്റെ വണ്ണം കുറയ്ക്കാൻ റബേക്ക തീരുമാനിച്ചു.
ശസ്ത്രക്രിയ
വണ്ണം കുറയ്ക്കാനുള്ള വഴികൾ എന്തെന്നുള്ള ആലോചനകൾക്കൊടുവിൽ ഒരു ശസ്ത്രക്രിയയാണ് ഇതിനുള്ള വഴിയെന്നറിഞ്ഞ റബേക്ക യുകെയിലെ സാധ്യതകൾ അന്വേഷിച്ചു.
പക്ഷേ,യുകെയിൽ 12 ലക്ഷത്തോളം രൂപ ചെലവാകും.ചെലവ് കുറഞ്ഞ സ്ഥലങ്ങൾ അന്വേഷിച്ചു ഒടുവിൽ തുർക്കിയിലെ അന്റാലിയയിൽ അവൾ എത്തി.
മൂന്നു ലക്ഷം രൂപയോളം ചെലവാക്കി തന്റെ ആമാശയത്തിന്റെ ഒരു ഭാഗം നീക്കം ചെയ്ത് ഒരു ബാരിയാട്രിക് ശസ്ത്രക്രിയ ചെയ്തു.
183 ൽ നിന്നും 79 ലേക്ക്
ശസ്ത്രകിയക്ക് ഒടുവിൽ 183 കിലോയിൽ നിന്നും 79 കിലോയിലേക്ക് റബേക്കയുടെ ഭാരം എത്തി.
ശസ്ത്രക്രിയ കഴിഞ്ഞ് യുകെയിലേക്ക് മടങ്ങിയ റബേക്ക ആദ്യം മൃദുവായ ഭക്ഷണവും ജ്യൂസുമൊക്കെയായിരുന്നു കഴിച്ചിരുന്നത്.
പതിയെ കട്ടിയുള്ള ഭക്ഷണം കഴിച്ചു തുടങ്ങി. ഇപ്പോൾ വാരിവലിച്ചുള്ള കഴിക്കലൊന്നുമില്ല. ആവശ്യത്തിനുമാത്രം വീട്ടിലുണ്ടാക്കി കഴിക്കുന്നു.
ഒരു കുഞ്ഞിനെക്കൂടി വേണം
ഇപ്പോൾ മാനസിക സമ്മർദ്ദവും വിഷാദവുമൊക്കെ മാറി റബേക്ക ഏറെ സന്തോഷവതിയാണ്. ഒരു കളിയാക്കലും കേൾക്കാതെ പുറത്തിറങ്ങാനും വീട്ടുകാർക്കൊപ്പം ചുറ്റിക്കറങ്ങാനും റബേക്കയ്ക്ക് പറ്റുന്നുണ്ട്.
പന്ത്രണ്ട് വയസുള്ള ഒരു കുഞ്ഞുണ്ട് റബേക്കയ്ക്കും പങ്കാളി മാറ്റിനും. ഒരു കുഞ്ഞുകൂടി വേണമെന്നുള്ള അവളുടെ ആഗ്രഹം തടി മൂലം സാധിക്കാതിരിക്കുകയായിരുന്നു.
ഇനി ആ സ്വപ്നം ഉടന സാക്ഷാത്കരിക്കാനാകുമെന്നാണ് റബേക്ക പ്രതീക്ഷിക്കുന്നത്.