വണ്ണപ്പുറം കൂട്ടക്കൊലപാതകം: തിരുവനന്തപുരത്ത് ഒരാൾ കസ്റ്റഡിയിൽ; പാങ്ങോട് സ്വദേശി ഷിബുവിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: വണ്ണപ്പുറത്ത് നാലംഗ കുടുംബം കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പാങ്ങോട് സ്വദേശി ഷിബു എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം അഞ്ചായി.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ ഇടുക്കിയിലെ പൈനാവ് പോലീസ് ക്യാന്പിൽ ചോദ്യം ചെയ്തു വരികയായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Related posts