300 ഒ​ട്ട​ക​ങ്ങ​ളെ ത​രാം, ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണം; മോഡലിന് ലഭിച്ചത് വ്യ​ത്യ​സ്ത​മാ​യ വി​വാ​ഹ അ​ഭ്യ​ർ​ത്ഥന​

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ സെ​ലി​ബ്രി​റ്റി​ക​ൾ​ക്ക് ആ​രാ​ധ​ക​രി​ൽ നി​ന്നും അ​ജ്ഞാ​ത​രി​ൽ നി​ന്നും ധാ​രാ​ളം വി​വാ​ഹ അ​ഭ്യ​ർ​ഥ​ന​ക​ൾ വ​രാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ൾ അ​വ​ർ ത​ന്നെ വെ​ളി​പ്പെ​ടു​ത്താ​റു​മു​ണ്ട്.

എ​ന്നാ​ൽ ബ്ര​സീ​ലി​യ​ൻ മോ​ഡ​ലാ​യ വാ​നു​സ ഫ്രീ​റ്റാ​സി​ന് വ​ന്ന ഒ​രു വി​വാ​ഹ അ​ഭ്യ​ർ​ഥ​ന​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. ത​നി​ക്ക് അ​ജ്ഞാ​ത​രി​ൽ നി​ന്നും ധാ​രാ​ളം വി​വാ​ഹ വാ​ഗ്ദാ​ന​ങ്ങ​ൾ വ​രാ​റു​ണ്ടെ​ന്ന് വാ​നു​സ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വി​ടെ കാ​ര്യ​ങ്ങ​ൾ അ​ല്പം വ്യ​ത്യ​സ്ത​മാ​ണ്.

ദു​ബാ​യ് യാ​ത്ര​ക്കി​ടെ​യാ​ണ് ഒ​രാ​ൾ 300 ഒ​ട്ട​ക​ങ്ങ​ളെ സ​മ്മാ​ന​മാ​യ് ന​ൽ​കാം ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നാ​ണ് വാ​നു​സ​യോ​ട് അ​ഭ്യ​ർ​ഥി​ച്ച​ത്. നി​ല​വി​ൽ ഇ​വ​യാൾക്ക് വേ​റെ ഭാ​ര്യ​മാ​രു​ണ്ട്. വ​രു​മാ​നം, ഭ​ക്ഷ​ണം, ഗ​താ​ഗ​ത മാ​ർ​ഗം എ​ന്നി​വ​യ്ക്ക് എ​ല്ലാം ഒ​ട്ട​ക​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട് അ​തു​കൊ​ണ്ട് ത​ന്നെ ഒ​ട്ട​കം മി​ക​ച്ച വി​വാ​ഹ സ​മ്മാ​ന​മാ​ണ്. എ​ന്നാ​ൽ വാ​നു​സ അ​ജ്ഞാ​ത​ന്‍റെ ആ​ഗ്ര​ഹ​ത്തെ ആ​ദ​ര​വ​രോ​ടെ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

എ​ല്ലാം ആ​ലോ​ചി​ച്ച ശേ​ഷം ഏ​റെ മോ​ഹി​പ്പി​ക്കു​ന്ന​താ​യി​രു​ന്നെ​ങ്കി​ലും താ​ൻ വേ​ണ്ടെ​ന്ന് വ​ച്ചു എ​ന്നാ​ണ് വ​നു​സ പ്ര​തി​ക​രി​ച്ച​ത്. വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചെ​ങ്കി​ലും ആ ​വ്യ​ക്തി​യു​മാ​യ് ഇ​പ്പോ​ഴും സൗ​ഹൃ​ദ​മു​ണ്ടെ​ന്നും വാ​നു​സ പ​റ​ഞ്ഞു.

 

Related posts

Leave a Comment