തടി കുറഞ്ഞപ്പോൾ കൂ​ടു​ത​ൽ എ​ന​ർ​ജെ​റ്റി​ക് ആ​യി: വരദ

കു​റ​ച്ചു മാ​സ​ങ്ങ​ൾ​ക്കു മു​ന്നേ ഞാ​ൻ കു​റ​ച്ച​ധി​കം ഓ​വ​ർ വെ​യ്റ്റ് ആ​യി​രു​ന്നു. അ​തൊ​ന്നു നോ​ർ​മ​ലാ​ക്കാ​ൻ ഞാ​ൻ ഡ​യ​റ്റും വ്യാ​യാ​മ​വും തു​ട​ങ്ങി. സാ​ധാ​ര​ണ എ​ന്ത് ഹെ​ൽ​ത്തി ഹാ​ബി​റ്റ്സ് തു​ട​ങ്ങി​യാ​ലും അ​ത് സ്ഥി​ര​മാ​യി മു​ട​ങ്ങാ​റു​ള്ള​ത് ഷൂ​ട്ട് തു​ട​ങ്ങു​മ്പോ​ഴാ​ണ്. സ​മ​യം തെ​റ്റി​യു​ള്ള ഉ​റ​ക്കം, ഭ​ക്ഷ​ണം. അ​തി​ന്‍റെ കൂ​ടെ ക്ഷീ​ണം കൂ​ടെ​യാ​യാ​ൽ പി​ന്നെ പ​റ​യ​ണ്ട.

മൊ​ത്ത​ത്തി​ൽ എ​ല്ലാം ഉ​ഴ​പ്പും. ഇ​പ്രാ​വ​ശ്യം ഞാ​ൻ എ​ല്ലാം ഒ​ന്ന് മാ​റ്റി​പ്പി​ടി​ച്ചു. ഷു​ഗ​ർ ഏ​റെ​ക്കു​റെ ക​ട്ട് ചെ​യ്തു. ഓ​വ​ക്‌ നൈ​റ്റ് ഓ​ട്സ്, ഫ്രൂ​ട്ട്സ്, ഗ്രീ​ൻ ടീ, ​ന​ട്സ് ആ​ൻ​ഡ് സീ​ഡ്സ് ഒ​ക്കെ ആ​ഡ് ചെ​യ്തു. അ​ങ്ങ​നെ ഭ​ക്ഷ​ണ​ത്തി​ന്റെ കാ​ര്യം സെ​റ്റ്. പി​ന്നെ​യു​ള്ള​ത് വ്യാ​യാ​മം. ഏ​ഴോ എ​ട്ടോ മ​ണി​ക്കൂ​ർ ഉ​റ​ക്ക​മി​ല്ലെ​ങ്കി​ൽ എ​ന്റെ കാ​ര്യം പോ​ക്കാ. അ​ത് കൊ​ണ്ട് രാ​വി​ലെ നേ​ര​ത്തെ എ​ണീ​റ്റു​ള്ള ന​ട​പ്പൊ​ന്നും ന​ട​ക്കി​ല്ല. അ​തി​ന് ഞാ​ൻ അ​ഡ്ജ​സ്റ്റ് ചെ​യ്ത് സെ​റ്റ്

ആ​ക്കി​യ പ​രി​പാ​ടി​യാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്. ഷൂ​ട്ടി​ന് ഇ​ട​യി​ൽ കി​ട്ടു​ന്ന ഗ്യാ​പ്പി​ൽ അ​ങ്ങ് ന​ട​ക്കും. ആ​ദ്യം എ​നി​ക്ക് ഭ്രാ​ന്താ​യെ​ന്ന് ഇ​വി​ടെ ഉ​ള്ള​വ​ർ​ക്ക് തോ​ന്നി​ക്കാ​ണു​മാ​യി​രി​ക്കും. എ​ന്താ​യാ​ലും ഇ​പ്പോ​ൾ അ​വ​ർ​ക്കും ക​ണ്ട് ശീ​ല​മാ​യി. അ​ഞ്ചു മാ​സ​ങ്ങ​ൾ കൊ​ണ്ട് എ​നി​ക്ക് ന​ല്ല മാ​റ്റം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഞാ​ൻ എ​ന്‍റെ ഐ​ഡി​യ​ൽ വെ​യ്റ്റി​ലേ​ക്ക് എ​ത്തി. കൂ​ടു​ത​ൽ എ​ന​ർ​ജ​റ്റി​ക് ആ​യി. മൊ​ത്ത​ത്തി​ൽ ഹാ​പ്പി എന്ന് വ​ര​ദ പറഞ്ഞു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment