സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ താര ജോഡികളാണ് ജിഷിന് മോഹനും വരദയും.വിവാഹശേഷവും ഇരുവരും അഭിനയരംഗത്ത് സജീവമായി തുടരുന്നു. വാഗമണ്ണിലെ ഗ്ലാസ്ബ്രിഡ്ജിൽ നിന്നുള്ള വരദയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഗ്ലാസ് ബ്രിഡ്ജിന് മുകളിൽ നിന്ന് താഴേക്കുള്ള ദൃശ്യങ്ങളും നടി പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് വരദ.
ജിഷിന് മോഹനും വരദയും വേർപിരിയുന്നു എന്ന തരത്തിൽ പല വാർത്തകളും പരന്നു. എന്നാൽ ഇരുവരും ഇതിനോട് ഇതുവരെയും പ്രതികരിച്ചില്ല.
2006 ൽ പുറത്തിറങ്ങിയ വാസ്തവം എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു വരദ അരങ്ങേറ്റം കുറിച്ചത്. 2008 ൽ പുറത്തിറങ്ങിയ സുൽത്താൻ എന്ന ചിത്രത്തിൽ വരദ നായികയായും അഭിനയിച്ചിരുന്നു. സീരിയലുകളിലൂടെയാണ് താരം അധികവും ശ്രദ്ധിക്കപ്പെടുന്നത്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.