ഒരു ചാനലിലെ താര ഷോയില്‍ ആഭാസവേഷം ധരിച്ചെത്തിയതിന് നടീനടന്മാരും ദമ്പതികളുമായ വരദയ്യും ജിഷിനും വിമര്‍ശനം. മുന്‍പ് ആഭാസകരമായ പരിപാടികള്‍ നടത്തിയതിന്റെ പേരില്‍ ഈ ചാനല്‍ പരിപാടി വിമര്‍ശം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ താരങ്ങള്‍ ഷോയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സോഷില് മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ചിത്രം ഏറെ വിവദങ്ങള്ക്കു വഴിവച്ചു.
ഷോയ്ക്കു വേണ്ടി വരദ ആണ്‍വേഷത്തിലും ജിഷിന് പെണ്വേഷത്തിലുമാണ് എത്തിരിക്കുന്നത്. ഇരുവരുടെയും വേഷം കെട്ടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്ത് എത്തിട്ടുണ്ട്.
നേരത്തെ താരങ്ങളെ കൂട്ടി കെട്ടി അവരുടെ ദേഹത്ത് ബലൂണ്‍ വെച്ചു കെട്ടി അത് പൊട്ടിക്കാന്‍ പറയുക, പഴം കഴിപ്പിക്കുക തുടങ്ങി ആഭാസകരമായ പല പരിപാടികളും ഈ ഷോയില്‍ നടന്നിട്ടുണ്ട്. ഇത് കിടപ്പറ അല്ലെന്നു താരങ്ങള്‍ ഓര്‍ക്കണമെന്ന് പലവട്ടം ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.