മലയാളികളുടെ ഇഷ്ട ഗായികയാണ് അഭയ ഹിരണ്മയി. സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിംഗ് ടുഗദറുമെല്ലാം അഭയയെ എപ്പോഴും വാര്‍ത്തകളില്‍ നിറച്ചിരുന്നു.
ഖല്ബില് തേനൊഴുകണ കോഴിക്കോട് എന്ന പാട്ടിലൂടെ ആസ്വാദക ഹൃദയം കീഴടക്കിയ അഭയയിപ്പോള്‍ സ്റ്റേജ്ഷോകളും പുതിയ പാട്ടുകളുമൊക്കെയായി സജീവമാണ്.
വിവാഹിതനായ ഗോപിസുന്ദറിനൊപ്പമുള്ള ലിവിങ് ടുഗെദറിനെക്കുറിച്ചുള്ള അഭയയുടെ തുറന്നു പറച്ചില് വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. അന്ന് പലരും അഭയയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
നീണ്ട 14 വര്‍ഷത്തെ ബന്ധത്തിന് ശേഷം ഇരുവരും പിരിയുകയും പിന്നീട് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാവുകയായിരുന്നു.
ഇപ്പോഴിതാ ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ അഭയ ഹിരണ്മയിക്ക് പിന്തുണ ഏറുകയാണ്.
എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം പരിപാടിയിലാണ് അഭയ തുറന്നുപറച്ചില്‍ നടത്തിയത്.
ഈ എപ്പിസോഡ് പുറത്തുവന്നതോടെ ഒരുപാട് പേര് താരത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിയെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം എംജി ശ്രീകുമാര്‍ ഇന്റര്‍വ്യൂ ചെയ്തതോടെ അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ പാട്ട് നേരിട്ട് കേള്‍ക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അഭയ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ അക്കാര്യത്തില്‍ ചേച്ചിയോട് അസൂയ തോന്നിയെന്നായിരുന്നു സഹോദരി വരദ ജ്യോതിര്‍മയിയുടെ കമന്റ്.
ഇക്കാര്യത്തില്‍ എനിക്ക് അസൂയ തോന്നുന്നു. ഹാപ്പിലി ജെലസ് എന്നായിരുന്നു അഭയയോട് അനിയത്തി വരദ പറയുന്നത്. ഇതിനോട് ‘ഹാ ഹാ അക്കാര്യം എനിക്കറിയാം’ എന്നായിരുന്നു അഭയ പ്രതികരിച്ചത്.
അഭിമുഖത്തിനിടെ സാര്‍ എനിക്ക് വേണ്ടിയൊരു പാട്ട് പാടിത്തരാമോയെന്ന് ഏഭയ ചോദിക്കുകയായിരുന്നു. ഉടനെ ഒരു മടിയും കൂടാതെ നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ എന്ന ഗാനമായിരുന്നു എംജി പാടിയത്.
ജീവിതത്തിലൊരിക്കലും ഈ നിമിഷം മറക്കാനാവില്ലെന്നായിരുന്നു അഭയ പറഞ്ഞത്. അഭിമുഖത്തില്‍ അഭയയുടെ അമ്മയും പങ്കെടുത്തിരുന്നു.