തമിഴ് നടൻ ശരത്കുമാറിന്റെ മകളും നടിയുമായി വരലക്ഷ്മിയെ തട്ടിക്കൊണ്ടു പോയി എന്ന തരത്തിൽ വ്യാപകമായി ചിത്രവും വാർത്തയും കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. കട്ടിലിൽ കെട്ടിയിട്ട നിലയിൽ കിടക്കുന്ന വരലക്ഷ്മിയുടെ ചിത്രമാണു പ്രചരിക്കുന്നത്. കൈകൾ കട്ടിലിനോടു ചേർത്തു കെട്ടി. വയ്മൂടിക്കെട്ട പേടിച്ചരണ്ട നിലയിലായിരുന്നു വരലക്ഷ്മി.
ചിത്രം കണ്ട് സിനിമ ലോകം ഒന്നാകെ ഭയന്നു. എന്നാൽ ഇതിന് വിശദീകരണവുമായി നടി തന്നെ രംഗത്ത് എത്തി.എന്തെങ്കിലും കാന്പയിനു വേണ്ടിയോ സിനിമ പ്രമോഷനു വേണ്ടിയോ ഉള്ളതാവാം ചിത്രമെന്ന് ഉഹാപോഹവും പരന്നു. ഒടുവിൽ യാഥാർഥ്യം വെളിപ്പെടുത്തി വരലക്ഷ്മി തന്നെ രംഗത്ത് എത്തി. താൻ സുരക്ഷിതയാണെന്നു താരം ട്വിറ്ററിൽ കുറിച്ചു. ട്വിറ്റിലൂടെ പരക്കുന്ന ആ ചിത്രം തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമാണ് എന്നും വരലക്ഷ്മി ശരത് കുമാർ വെളിപ്പെടുത്തുന്നു. ചിത്രത്തിന്റെ കുടുതൽ വിവരങ്ങൾ ഉടനെ പുറത്തു വിടുമെന്നും നടി വ്യക്തമാക്കി.