സിനിമയിലെ പ്രണയം തകരുന്നതും വീണ്ടും പ്രണയത്തിലകുന്നതും മറ്റു പ്രണയമുണ്ടാകുന്നതും പുതുമയുള്ള കാര്യമല്ല. തെന്നിന്ത്യൻ നടൻ വിശാലും നടൻ ശരത്കുമാറിന്റെ മകൾ വരലക്ഷ്മിയും തമ്മിലുള്ള പ്രണയം അവസാനിച്ചതും പെട്ടെന്നായിരുന്നു. എന്നാൽ ഇപ്പോൾ താൻ വിവാഹം കഴിക്കാൻ പോവുകയാണെന്നുള്ള കാര്യം വ്യക്തമാക്കിയിരിക്കുകയാണ് നടൻ വിശാൽ. ഒന്നും രണ്ടുമല്ല, ഏഴ് വർഷങ്ങൾ നീണ്ട ഇരുവരുടെയും പ്രണയം അവസാനിച്ചത് കോളിവുഡിൽ വലിയ ചർച്ചയായിരുന്നു.
ഈ ലോകം എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നും സ്നേഹം എവിടെയാണെന്നുമായിരുന്നു വരലക്ഷ്മി പ്രണയത്തകർച്ചയെപ്പറ്റി തന്റെ ട്വിറ്ററിൽ കുറിച്ചത്. പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുന്ന ചടങ്ങിനിടെയാണ് തന്റെ വിവാഹത്തെക്കുറിച്ച് വിശാൽ തുറന്നുപറഞ്ഞത്. എനിക്കും കല്യാണം കഴിക്കണം. പക്ഷെ ഈ കാര്യം പറഞ്ഞാൽ ഒരു വശത്ത് നിന്ന് അച്ഛനും മറ്റൊരു ഭാഗത്ത് നിന്ന് ലക്ഷ്മിമാരും, അല്ല ഒരു ലക്ഷ്മി തന്നോട് ദേഷ്യപ്പെടുമെന്നുമായിരുന്നു വിശാൽ പറഞ്ഞത്. വിശാൽ അർത്ഥം വച്ച് പറഞ്ഞതാണെങ്കിലും അത് വരലക്ഷ്മിയെ കുറിച്ചാണെന്ന് എല്ലാവർക്കും മനസിലായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ തന്റെ സ്വകാര്യ ജീവിതത്തിലെ ഈ കാര്യം തുറന്ന് പറയുമെന്നുമാണ് വിശാൽ പറഞ്ഞിരിക്കുന്നത്.