പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും അവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ടെന്ന് നടി വരലക്ഷ്മി.
വിവാഹത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു വരലക്ഷ്മി. ഇനി ഒരിക്കലും ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുത്.
പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും അവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. അത് കേവലം വിവാഹത്തില്‍ മാത്രം ഒതുങ്ങുന്നതല്ല- വരലക്ഷ്മി പറഞ്ഞു.
വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് വരലക്ഷ്മി ദേഷ്യപ്പെടുകയും ചെയ്തു.
ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങില്‍ അമ്മ ഛായയ്ക്കൊപ്പം മുഖ്യാതിഥിയായി എത്തിയതായിരുന്നു വരലക്ഷ്മി.
പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഒരാള്‍ വിവാഹത്തെക്കുറിച്ച് ചോദിച്ചത്. എന്നാണ് വരലക്ഷ്മിയുടെ വിവാഹം എന്നതായിരുന്നു ചോദ്യം.
മുതിര്‍ന്ന നടന് ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി. മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കസബ, മാസ്റ്റര്‍ പീസ് തുടങ്ങി മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.