ആ ചാനല്‍ മേധാവിയില്‍ നിന്ന് എനിക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവം, ദേഷ്യം മറച്ചുവച്ച് അയാളെ പുറത്താക്കി, വെളിപ്പെടുത്തലുമായി കസബയിലെ നായിക വരലക്ഷ്മി

tamil_actress_varalakshmi_sarathkumar_stills_3കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിരവധി താരങ്ങളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. പലരും തങ്ങള്‍ക്കുണ്ടായ അത്തരം അനുഭവങ്ങള്‍ തുറന്നു പറയുകയും ചെയ്തു. തമിഴിലെ സൂപ്പര്‍താരം ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി തനിക്കുണ്ടായ അനുഭവം തുറന്നു പറയുകയാണ്.  ഒരു പ്രമുഖ തമിഴ് ചാനലിന്റെ മേധാവി തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചുവെന്നാണ് വരലക്ഷ്മിയുടെ ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നത്.

”ഒരിക്കല്‍ ഒരു പ്രമുഖ ചാനല്‍ മേധാവി എന്നെ കാണാന്‍ വന്നു. അരമണിക്കൂര്‍ നേരത്തെ സംഭാഷണത്തിനു ശേഷം എപ്പോഴാണ്  പുറത്തു വച്ച് കാണുക എന്ന് അയാള്‍ ചോദിച്ചു. ജോലി സംബന്ധമായാണോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ‘മറ്റു ചില കാര്യങ്ങള്‍ക്കാണ്’ എന്ന് അയാള്‍ മറുപടി പറഞ്ഞു. ദേഷ്യം മറച്ചു വച്ച് അപ്പോള്‍ തന്നെ അയാളോട് പോകാന്‍ ആവശ്യപ്പെട്ടു”. വരലക്ഷ്മി പറയുന്നു.

ഈ വക കാര്യങ്ങള്‍ പുറത്തുപറയുമ്പോള്‍ സിനിമയില്‍ ഇതൊക്കെ സാധാരണമല്ലേ, ഇതൊക്കെയറിഞ്ഞിട്ടല്ലേ  അഭിനയിക്കാന്‍ വന്നതെന്നൊക്കെ ആളുകള്‍ ചോദിക്കുമെന്ന് വരലക്ഷ്മി പറയുന്നു. താന്‍ ഒരു സ്ത്രീയാണെന്നും അല്ലാതെ ഒരു മാംസപിണ്ഡമല്ലെന്നും പറയുന്ന വരലക്ഷ്മി അഭിനയം തന്റെ ജോലിയാണെന്നും താന്‍ ഇത് ഇഷ്ടപ്പെടുന്നെന്നും പറയുന്നു. ജോലി ഉപേക്ഷിക്കാനോ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ അഡ്ജസ്റ്റുമെന്റുകള്‍ക്കോ താന്‍ തയ്യാറല്ലെന്നും വരലക്ഷ്മി വ്യക്തമാക്കുന്നു. അപമാനിക്കപ്പെട്ടിട്ടും പുറത്തു പറയാന്‍ ധൈര്യം കാണിക്കാത്ത് പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് താനിപ്പോള്‍ സംസാരിക്കുന്നതെന്നും വരലക്ഷ്മി പറയുന്നു.

Related posts