ഒരു മാസം മുമ്പാണ് നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയായത്. നിക്കോളയാണ് നടിയുടെ വരൻ. ഇപ്പോഴിതാ, വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ട സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് വരലക്ഷ്മി.
‘ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരുമാസമായെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. മനോഹരമായൊരു കഥ പോലെ തോന്നുന്നു. ആശംസകളിലൂടെയും മെസ്സേജുകളിലൂടെയും ഞങ്ങളെ അനുഗ്രഹിച്ച എല്ലാവരോടും നന്ദി പറയുന്നു.
നിങ്ങളുടെ ആശംസകളും പ്രാര്‍ത്ഥനകളുമാണ് എല്ലാം. എന്റെ ആരാധകരോട് ഞാനെങ്ങനെ നന്ദി പറയാനാണ്’. നിങ്ങളേയും വിവാഹത്തിന് ക്ഷണിക്കണമെന്ന് കരുതിയതാണെന്നും താരം കുറിച്ചു.
പ്രണയിച്ച് വിവാഹിതരായവരാണ് വരലക്ഷ്മിയും നിക്കോളയും. നിക്കോളായിയുടെ രണ്ടാം വിവാഹമാണിത്.