വില്ലത്തി പരിവേഷത്തിലൂടെയെത്തി മലയാളികളുടെ മനസിൽ ഇടം നേടിയ വരലക്ഷ്മിയുടെ പുതിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നു.
അച്ഛന്റെ രണ്ടാം ഭാര്യയെ ആന്റിയെന്നു വിളിക്കുന്നതിനെതിരേയുള്ള വിമർശനങ്ങൾക്കുള്ള മറുപടിയാണ് ഇപ്പോൾ സംസാരമാകുന്നത്.
എന്റെ അമ്മ രാധിക ശരത്കുമാറല്ല. അമ്മയല്ലെങ്കിലും അവരുമായി അടുത്ത ബന്ധമുണ്ടെന്നും താരം പറയുന്നു. അച്ഛനും ആന്റിയും നല്ലരീതിയിലാണ് കുടുംബ ജീവിതം നയിക്കുന്നത്. രാധികയുടെ മകൾ റയാന് ശരത്കുമാർ നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി പറയുന്നു.
ഛായ ദേവിയാണ് ശരത്കുമാറിന്റെ ആദ്യ ഭാര്യ. ഈ ദമ്പതികൾക്ക് വരലക്ഷ്മി ശരത്കുമാർ, പൂജ ശരത്കുമാർ എന്നിങ്ങനെ രണ്ട് മക്കളാണ ഉള്ളത്. 2001ൽ ശരത്കുമാറുമായി രാധികയുടെ മൂന്നാം വിവാഹമാണ് നടന്നത്.
വിവാഹിതയാകുമ്പോൾ രാധികയ്ക്ക് റയാൻ എന്നൊരു മകൻ ഉണ്ടായിരുന്നു. പിന്നീട് ഇവർക്ക് രാഹുൽ എന്നൊരു മകൻ കൂടി പിറന്നു.
ശരത്കുമാറിന്റെ മകളായിട്ടും തന്നോട് പലരും മോശമായി പെരുമാറിയിട്ടുണ്ട്. പലതിനും തെളിവായി തന്റെ കൈയിൽ ഫോൺ റെക്കോഡുകൾ ഉണ്ടെന്നും വരലക്ഷ്മി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.